കൊല്ലം: ‘കേര ഡയമണ്ട്' എന്നപേരില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്പന നടത്തിയ കടയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമ നടപടി ആരംഭിച്ചു. ശൂരനാട് ദേവി സ്റ്റോറില്‍നിന്നു പരിശോധനയ്ക്ക് എടുത്ത കേര ഡയമണ്ട് ബ്രാന്‍ഡാണ് നിലവാരമില്ലാത്തതായി റിപ്പോര്‍ട്ട് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പാക്കറ്റില്‍ രേഖപ്പെടുത്തിയ വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. വ്യാപാരികള്‍ കൃത്യമായ ബില്ലില്ലാതെ ലഭിക്കുന്ന വെളിച്ചെണ്ണ വില്‍ക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു.